
ഉപ്പുമാവിന്റെ തേങ്ങൽ
വൈരുദ്ധ്യമെന്തേ ഈ സോദരിക്കെന്നോടിത്ര
ഞാനെന്തു പിഴച്ചു ഇത്രമേൽ ശാപം വാങ്ങാൻ
കടുകുും പച്ചമുളകുും പൊട്ടിത്തെറിച്ചു
എന്നെ കെട്ടിപിടിച്ചുകൊണ്ടു കരഞ്ഞു സവാള
തിളച്ച എണ്ണയിൽ മുങ്ങിക്കുളിക്കുമ്പോൾ
ഞാനാരാഞ്ഞു എന്നെ ഭുജിക്കുകയില്ലേ
അപ്പോളവൾ തന്റെ വലത്തേ ഹസ്തത്താൽ
തള്ളിക്കളയുംവിധം തൻ വിരലുകൾ നീട്ടി
വൈരുദ്ധ്യമെന്തേ ഈ സോദരിക്കെനോടിത്ര
ഞാനെന്തു പിഴച്ചു ഇത്രമേൽ ശാപം വാങ്ങാൻ
-ആര്യ .ജി
No comments:
Post a Comment