Wednesday 22 November 2017

ചണ്ഡപ്രചണ്ഡ മന്മഥകാവ്യം


 
 പ്രശസ്‌ത കോളജ് കവിയും ബി.ഏ ഇംഗ്ലീഷി(കോപ്പി എഡിറ്റർ)ന്റെ അഭിമാനവും ആയ ശ്രുതി സാറാ മോസസ് നവംബർ 22 2017 (വൃശ്ചികം 7 1193) -ൽ എഴുതിയ വിരഹ കാവ്യം ഞാൻ അത്യധികം സന്തോഷത്തോടെ ബ്ലോഗ്  വായനക്കാരനുമുന്നിൽ സമർപ്പിക്കുന്നു.

എന്നു സ്നേഹപൂർവ്വം,

അതുൽ തേജസ്സ് രാജൻ  

ചീഫ് ബ്ലോഗ് എഡിറ്റർ 


                           ചണ്ഡപ്രചണ്ഡ മന്മഥകാവ്യം


എൻപ്രിയ തൊഴാനോടൊത്തെന്നും
ഞാൻ -
സല്ലപിക്കും ആ സമയം...
അവർണ്ണനീയമാം ആ സമയം
ഒന്നുമെ അറിഞ്ഞിരുന്നില്ല ഞാൻ
എൻ ഉള്ളിലെന്ത് ?
എൻ ചുറ്റുമെന്ത് ?
നിലയ്ക്കാത്ത സ്നേഹത്തിൻ പ്രതീകമായി
അവൻ ജീവിച്ചു തൻ പ്രിയതൊഴിക്കുവേണ്ടി
മറ്റൊന്നും വകവയ്ക്കാതെ
ഞങ്ങൽ കൈകോർത്തിരുന്നു
ഞങ്ങളുടെ മാത്രമായ ആ ലോകത്ത്
പറയാനുള്ളതെല്ലാം
ഞാൻ പറഞ്ഞു അവൻ അധരങ്ങളാൽ...

പതിയെ...
എൻ സഖിയായി...തണലായി
ഒരുപക്ഷേ
എൻ്റെ ആയുധമായി അവൻ മാറി
എനിക്കുവേണ്ടി അവൻ ചീന്തിയ
ഓരോ തുള്ളി കരിപുരണ്ട രക്തവും
എന്റെ ശ്വാസമായിരുന്നു

ഞാൻ അവനിൽ ഊതിയ
എൻ ചുടുശ്വാസത്തിൽ
തുടിച്ചു അവനിലൂടെ
എൻ വികാരം
മറുത്തൊന്നും പറയാതെ
ചെയ്യാതെ
എല്ലാ വേദനയും കുത്തുവാക്കുകളും
സഹിച്ചു എനിക്കായ്...

പക്ഷെ ഇപ്പോഴും ഒരു  ചോദ്യം...
എന്നുള്ളിൽ ബാക്കി!
ഞാൻ നിന്നിലൂടെയോ ജീവിച്ചത് ?
അതോ
നീ എന്നിലുടെയോ...??
                                                                           - ശ്രുതി സാറാ മോസസ്

Bonjour Sem 2

Sometimes, lives biggest decisions are taken on the simplest journeys. Even as the Literature students ventured into nature on the day they ...